gramasabha

കൊച്ചി: കൊവിഡ് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ വിളിച്ച് കൂട്ടണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ സർക്കാർ ഓഫീസുകൾ കയറ്റി ഇറക്കുന്നത് അവരോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ്. കൊവിഡ് ദുരന്തനിവാരണ കമ്മിഷനെ നിയമിക്കണം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് തമിഴ്നാട് മോഡലിൽ റേഷൻ കടകൾ വഴി മാസം തോറും 5000 രൂപ അനുവദിക്കണം. കേന്ദ്ര-കേരള ഭരണകക്ഷികൾക്ക് ഇതിലൊന്നും താത്പര്യമില്ല. കിറ്റെക്സിനെ കേരളത്തിൽ നിലനിർത്തി കൊണ്ടു പോകുന്ന നടപടികളാണ് വേണ്ടത്. അവരുടെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുണ്ട്. രാഷ്ട്രീയവും വ്യവസായവും കൂട്ടികുഴക്കരുത്. ജോൺ പറഞ്ഞു.