കളമശേരി: ഏലൂർ പാതാളം ഇ.എസ്.ഐയിൽ സമഗ്രവികസനംനടത്തി ഒരു വർഷത്തിനുള്ളിൽ മോഡൽ ഹോസ്പിറ്റലായി മാറ്റിയെടുക്കും. ഇതിന്റെ ഭാഗമായി ഇ.എസ്.ഐ കേന്ദ്ര സംഘം ഉടൻ സന്ദർശനം നടത്തും. അടിസ്ഥാന സൗകര്യ വികസനവും, സ്പെഷ്യാലിറ്റിറി തുടങ്ങാനും ഉപകരണങ്ങളും സ്റ്റാഫും ഉൾപ്പെടെയുള്ള സമഗ്രമായ വികസനവും പ്രാവർത്തികമാക്കുമെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ. കോർപറേഷൻ ബോർഡ് മെമ്പറുമായ വി.രാധാകൃഷ്ണൻ പറഞ്ഞു.