കൂത്താട്ടുകുളം: സഹകരണ ദിനാചരണത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹൗസിംഗ് സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ പതാക ഉയർത്തി. ചടങ്ങിൽ ഭരണ സമതി അംഗങ്ങളായ പി.സി. ഭാസ്ക്കരൻ ,ഷാജി.കെ.സി,, മർക്കോസ് ഉലഹന്നൻ , ശശികല പുതുവാൽ, സംഘം സെക്രട്ടറി കെ.എൻ.വിജയൻ എന്നിവർ പങ്കെടുത്തു