1
എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് സമൂഹ അടുക്കള കെ.ബാബു എം.എൽ.എ സന്ദർശിക്കുന്നു

പള്ളുരുത്തി: എസ്.എൻ.ഡി.പി കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമൂഹ അടുക്കള കെ.ബാബു എം.എൽ.എ സന്ദർശിച്ചു. അന്നദാനം മഹാദാനമാണെന്നും പൂർണ പിന്തുണ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.കെ.സന്തോഷ്, സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ എന്നിവർ ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു. കേരള ആയുർവേദ വൈദ്യശാലയിലെ അടുക്കളയിൽ ചോറ് വിളമ്പിയാണ് ഉദ്ഘാടനം ചെയ്തു. സി.പി.കിഷോർ, ഡോ.അരുൺ അബു, എ.ബി.ഗിരീഷ്, വി.എസ്.സുധീർ ഷിജു ചിറ്റേപ്പിള്ളി, ബിനീഷ് മുളങ്ങാട്, അർജുൻ അരമുറി, ശ്യാം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.