ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാ സംഘം സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷ ബോധവത്കരണ ക്ളാസ് ഇന്ന് വൈകിട്ട് മൂന്നിന് ഗൂഗിൾ മീറ്റ് വഴി നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അനുഗ്രഹ പ്രഭാഷണവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ സ്ത്രീ സുരക്ഷാ സന്ദേശവും നൽകും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും.