മരിച്ചവരിൽ 121കാരിയും

കൊച്ചി: എളമക്കര സ്വദേശി ഏലിയ ജോസഫ് (121) ഉൾപ്പെടെ കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച 15 പേരുടെ വിശദാംശങ്ങൾകൂടി ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

കൊവിഡ് മരണം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞമാസം 26 മുതൽ ഇന്നലെ വരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ 60 പേരുടെ മരണവിവരം അതത് ദിവസത്തെ പ്രതിദിന കൊവിഡ് കണക്കുകൾക്കൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഉൾപ്പെടാത്തവരുടെ പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ( ജൂലായ് -2) ഏലിയ ജോസഫ് മരണപ്പെട്ടത്. അന്നം വർഗീസ് (88) കുന്നത്തുനാട്, ( ജൂലായ് 3), ഫസീല യൂസഫ് (40) ആലുവ ( ജൂൺ 29), കരുണാകുരൻ (82) കോതമംഗലം( ജൂൺ 28), കെ.വി. നാരായണൻ (71) മുടക്കുഴ ( ജൂൺ 27), സി.ജി. ലീല (71) ചിലവന്നൂർ ( ജൂലായ് 1), ലീലാമ്മ കുഞ്ഞുമോൻ (55) പാമ്പാടി ( ജൂലായ് 2), ലീലാമ്മ പോൾ (64) മരട് ( ജൂൺ 26), എം.എ. സലീം (63) തൃക്കാക്കര നോർത്ത് ( ജൂലായ് 1), സി.എസ്. മിനി (47) വൈപ്പിൻ ( ജൂൺ 30), പാസ്കൽ (66) മുണ്ടൻമുടി ( ജൂൺ 28), ടി.ഡി. റോക്കി (68) പള്ളിപ്പുറം ( ജൂലായ് 2), റൂബി എസ്തർ (47) ചേരാനല്ലൂർ ( ജൂൺ 28), സലു ഭായ് (84) പള്ളുരുത്തി ( ജൂലായ് 2), യൂസഫ് അച്ചംകുറ്റിയോട (68) വെളിയന്നൂർ ( ജൂൺ 30) എന്നിവരുടെ മരണവിവരമാണ് ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ടത്.