ganja

കൊച്ചി: പാലാരിവട്ടം - തമ്മനം റോഡിൽ സംസ്കാര ജംഗ്ഷനിലെ പറമ്പിൽ രണ്ട് മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഒരു വർഷത്തോളം വളർച്ച എത്തിയതാണ് ചെടി. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ എൻ. ശങ്കറും സംഘവും ചെടി കസ്റ്റഡി​യി​ലെടത്തു. തൃശൂർ സ്വദേശിയായ ഡോക്ടറുടെ 20 സെന്റോളം വരുന്ന പറമ്പ് കാടുപിടിച്ചുകി​ടക്കുകയാണ്. കഞ്ചാവ് ചെടി നട്ട് വളർത്തിയവരെ സംബന്ധിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.