തൃപ്പൂണിത്തുറ: സൗണ്ട് ബോക്സ് കൊണ്ട് മതിൽ തീർത്ത് വേറിട്ട സമരവുമായി
ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകർ. പ്രശ്നങ്ങൾക്ക് പരിഹാരം തേടി സർക്കാരിൽ സമർപ്പിച്ച നിവേദനത്തിൽ യാതൊരു നടപടിയെടുക്കാത്തതിൽ സംഘാടകർ ആശങ്ക പ്രകടിപ്പിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം .ലോക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്ത സഹപ്രവർത്തകർക്ക് ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ആർ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി. ഷാജി, മേഖല സെക്രട്ടറി സജീവ് സാബു എന്നിവർ പ്രസംഗിച്ചു.