കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിൻ നൽകി എറണാകുളം ജില്ല മുന്നിലെത്തി.

ജില്ലയിൽ ഇതുവരെ 18,32,065 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. അതിൽ 14,71,152 പേർ ആദ്യ ഡോസും 3,60,913 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

ജില്ലയിലെ 147 കെയർ ഹോമുകളിലായി 5545 പേർക്കും 37 മെഗാ ക്യാമ്പുകളിലായി 8930 പേർക്കും വാക്‌സിൻ നൽകി. 15 പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് 3671 അന്യസംസ്ഥാന തൊഴിലാളികൾക്കും വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.


 വാക്‌സിനേഷൻ അറിയിപ്പ്

നാളെ (തിങ്കൾ ), കേരള സർക്കാരിന്റെ ഇ- ഹെൽത്ത് പോർട്ടൽ ആയ https://covid19.kerala.gov.in/vaccine ൽ രജിസ്റ്റർ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് മാത്രമെ വാക്സിനേഷൻ ഉണ്ടാകു. പ്രാദേശികതലത്തിൽ പൊതുജനങ്ങൾക്ക് വാക്‌സിനേഷൻ ഉണ്ടാവുന്നതല്ല.


 ഓൺലൈൻ ബുക്കിംഗ്

18 മുതൽ 44 വരെയുള്ളവർക്ക് 6 ാം തീയതി (ചൊവ്വ) യിലെ വാക്‌സിനേഷനായുള്ള ഓൺലൈൻ ബുക്കിംഗ് സൗകര്യം www.cowin.gov.in പോർട്ടലിൽ നാളെ (തിങ്കൾ )ന് വൈകിട്ട് 8 ന് ആരംഭിക്കും