കൊച്ചി: കലൂർ പോണോത്ത് റോഡിലെ പന്തൽ നിർമ്മാതാക്കളുടെ ഗോഡൗണിൽ നിന്ന് ഇരുമ്പുഷീറ്റുകളും സി.സി.ടി.വി കാമറകളും മറ്റും മോഷ്ടിച്ച കേസിൽ എറണാകുളം നോർത്ത് പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ആസാദ് റോഡ് നിവാസികളായ ബാബു, കുഞ്ഞുമോൻ എന്ന സേവ്യർ എന്നിവർക്കെതിരെയാണ് കേസ്. മേയ് മൂന്നിനാണ് സംഭവം. മഞ്ഞുമ്മൽ സ്വദേശി നെല്ലിക്കപ്പറമ്പിൽ വി.എ.ഡാെമിനിക്കിന്റേതാണ് ഗോഡൗൺ.