കൊച്ചി: സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ ബിഷപ്പിനെതിരെ പള്ളികളിൽ അല്മായരുടെ പോസ്റ്റർ. അതിരൂപതയെ വഞ്ചിച്ച മാർ ആന്റണി കരിയിൽ തിരികെ പോകുക, വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകൾക്ക് വിട്ടുതരില്ല, ഭൂമാഫിയകൾക്ക് വേണ്ടി മാർപാപ്പയുടെ വിശ്വാസ്യത തകർക്കുന്ന സിനഡ് നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പോസ്റ്ററുകളാണ് അതിരൂപതയുടെ കീഴിലെ ഫൊറോന, ഇടവക കേന്ദ്രങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്.