കളമശേരി: സത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. മഹിളാ മോർച്ച ഏലൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടന്നു. മണ്ഡലം സെക്രട്ടറി സീമാ ബിജു, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, മഹിള മോർച്ച പ്രസിഡന്റ് ഗോപകുമാരി, ടി.പി.രാമദാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. ലളിത രാജശേഖരൻ, വത്സല ലക്ഷ്മണൻ, വാണി അജയ്, തങ്കമ്മ സുബ്രമണ്യൻ, എന്നിവർ നേതൃത്വം നൽകി.