maharaja
ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി​.പി​ യോഗം ഉദയംപേരൂർ ശാഖ ഓൺലൈൻ പഠന സഹായമായി നൽകുന്ന ടാബ്‌ലറ്റുകളുടെ വി​തരണം വിഷ്ണു ഉണ്ണികൃഷ്ണന് നൽകി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ കൊവിഡ് ദുരിതാശ്വാസ സഹായ പദ്ധതിയായ ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ 1084 ശാഖാ ഓൺലൈൻ പഠന സഹായമായി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ നൽകി. പത്താം ക്ലാസ് വിദ്യാർത്ഥി വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യ ടാബ് നൽകി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജശിവാനന്ദൻ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് , യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ്, സെക്രട്ടറി ശ്രീജിത്ത്, ശാഖാ യോഗം പ്രസിഡന്റ് എൽ സന്തോഷ് , സെക്രട്ടറി ഡി ജിനുരാജ്, സുരേഷ് മണമേൽ, എം.കെ.അനികുമാർ, ശ്രീജിത്ത് ശ്രീധർ , വിനോദ് വേണുഗോപാൽ, അരുൺ എൻ.എ, പി.സി​.ബിബിൻ, ദേവനന്ദ തുടങ്ങിയവർ പങ്കെടുത്തു.