കോതമംഗലം: കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മഴവെള്ള സംഭരണി നിർമ്മിക്കുന്നതിന് 3,75,000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.ഇതിലൂടെ ജലസുരക്ഷ, ഔഷധ സസ്യങ്ങൾ, ഫല വൃക്ഷങ്ങൾ,കുറ്റിച്ചെടികൾ, നക്ഷത്രവനം തുടങ്ങി ജൈവ വൈവിധ്യത്താൽ സമ്പുഷ്ടമായ സ്കൂൾ പരിസരത്തിന്റെ പച്ചപ്പ് നിലനിർത്താനും സാധിക്കും. പുതു തലമുറയുടെ ജീവിത രീതികളിലൂടെ ജലസംഭരണ കേന്ദ്രങ്ങളായിരുന്ന വയലേലകളും ചതുപ്പു നിലങ്ങളും നഷ്ടമായ ഇന്നത്തെ അവസ്ഥയിൽ മഴവെള്ള സംഭരണി പോലെയുള്ള ജലസംരക്ഷണ മാർഗങ്ങൾ നാടിന് തന്നെ മുതൽക്കൂട്ടാണെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.