pic
സരസു മൂന്തൂരിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നു

കോതമംഗലം: പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവിയത്രി സരസു മുന്തൂരിന്റെ നാരിപർവ്വം എന്ന കവിതാ സമാഹാരം പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖല പ്രസിഡന്റ് കെ.എ.ജോയി കവി എൻ.ആർ.രാജേഷിന് നൽകി പ്രകാശനം ചെയ്തു.

ജസിൽ തോട്ടത്തിക്കുളം, സുരേഷ് കോട്ടപ്പടി, നിധിൻ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പ്രകൃതിയെയും ജീവജാലങ്ങളെയും മനോഹരമായി ചിത്രീകരിക്കുകയും സ്ത്രീകളുടെ ജീവിതത്തിന്റെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്ന 72 കവിതകളടങ്ങിയ സമാഹാരം കോതമംഗലം മഞ്ജരി ബുക്സാണ് പ്രസാധനം ചെയ്തിരിക്കുന്നത്.