കൊച്ചി: കുടിശിക അടച്ചില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ജില്ലാ റസിഡന്റസ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ (റാക്കോ) ആവശ്യപ്പെട്ടു. കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്ന് റാക്കോ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും റാക്കോ പറഞ്ഞു.