കൊച്ചി: രാഷ്ട്രീയജനതാദൾ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് തെരുവിൽ കഴിയുന്നവർക്ക് അന്നദാനം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അറിയിച്ചു. പാലാരിവട്ടത്തെ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഡോ. ജോർജ് ജോസഫ് രാഷ്ട്ര പുനരർപ്പണ പ്രതിജ്ഞ ചൊല്ലും.