കാലടി: നീലീശ്വരം, മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയിൽ വായന പക്ഷാചരണ പരിപാടികളിൽ ഇന്ന് വൈകിട്ട് 7 ന് ബഷീർ അനുസ്മരണ വെബിനാർ നടക്കും. നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ അദ്ധ്യാപകൻ രൂപേഷ് രാജ് വിഷയാവതരണം നടത്തുമെന്ന് ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.വി.ലൈജു എന്നിവർ പറഞ്ഞു.