kitex

കൊച്ചി: 26 വർഷമായി പ്രവർത്തിക്കുന്ന കിറ്റെക്സ് ഗാർമെന്റ്സിനെ തകർക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇന്ന് വൈകിട്ട് ആറിന് കിഴക്കമ്പലത്തെ കിറ്റെക്സ് ഗ്രൗണ്ടിൽ പ്രതിഷേധജ്വാല തീർക്കും.

നല്ലനിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തുടർച്ചയായ പരിശോധനയും നുണപ്രചാരണവും നടത്തി തകർക്കാൻ ഉദ്യോഗസ്ഥ, രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു. പതിറ്റാണ്ടുകളായി കമ്പനിയിൽ ജോലി ചെയ്യുന്നവരുണ്ട്. തങ്ങൾക്കില്ലാത്ത പരാതിയാണ് മറ്റുള്ളവരുടേത്. ആരാണ് പരാതിക്കാരെന്നും അറിയില്ല. ആരും സഹായിക്കേണ്ട. ഉപദ്രവിക്കരുത്. അന്നും മുട്ടിക്കരുത്. കുടുംബവും പ്രായമായ മാതാപിതാക്കളും കുട്ടികളുമുണ്ട്.

കേവലരാഷ്ട്രീയ ലാഭത്തിന് വേണ്ടി കമ്പനിയെ തകർക്കാൻ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ തൊഴിലാളികളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധജ്വാല തീർക്കുമെന്ന് മായ പി.ടി., സന്ധ്യ ടി., അശ്വനി ജയലാൽ, സംഗീത ബസ്‌ഫാർ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.