വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം നൽകാൻ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാൻ കോൺഗ്രസ് (എസ്) എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് നൽകി വന്ന ഉച്ചഭക്ഷണം നിർത്തിയ സാഹചര്യത്തിലാണിത്. യോഗം യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ഉദ്ഘാടനം ചെയ്തു. ആന്റണി കൈതക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ. ഇല്യാസ്, ജനറൽ സെക്രട്ടറി സേവ്യർ പാലക്കപറമ്പിൽ, യൂത്ത് കോൺഗ്രസ് (എസ്) ബ്ലോക്ക് പ്രസിഡന്റ് പി.ജെ. രജീഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജെറി പള്ളിപറമ്പിൽ, പി.ബി. സുരേഷ്, എം.ജെ. ജോമി എന്നിവർ സംസാരിച്ചു.