വൈപ്പിൻ: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീപക്ഷ കേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി സി.പി.എം. വളപ്പ് ബീച്ച് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ഭവന സന്ദർശനം ലോക്കൽ കമ്മിറ്റിയംഗം കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ബി.മിനി അദ്ധ്യക്ഷയായി. വി. കെ.ലാലൻ, വിമൽ മിത്ര, കെ.ജി.സേവ്യർ, ഗീതു സബിരാജ്, അജിത ഗ്രേഷ്യസ് എന്നിവർ സംസാരിച്ചു.