കളമശേരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശ രാജ്യങ്ങളിൽ വച്ച് മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് ഷാർജ മലയാളി കൂട്ടായ്മ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യകാര്യ മന്ത്രി, മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക റൂട്സ് എന്നിവർക്ക് നിവേദനം നൽകും. കൊവിഡ് മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽ പെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും ലഭിക്കില്ലെന്ന കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് നിവേദനം സമർപ്പിക്കുന്നതെന്ന് ഷാർജ മലയാളി കൂട്ടായ്മ പ്രസിഡന്റ്‌ ദിനിൽ മഠത്തിൽ, സെക്രട്ടറി പ്രവീൺ കൃഷ്ണൻ, ജില്ലാ കോർഡിനേറ്റർ ഇ .എ.റഹിം, സുനിത സലാം എന്നിവർ അറിയിച്ചു.