fest

കൊച്ചി : സംസ്ഥാന വനം വന്യജീവി വകുപ്പ് നടപ്പാക്കുന്ന വന മഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എടത്തല അൽഅമീൻ കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗം പെരുമ്പാവൂർ റെയ്ഞ്ച് കോളേജിലെ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗിന്റെ ഭാഗമായി ക്യാംപസിൽ 700 മരങ്ങൾ നട്ടു. വാർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ, അസിസ്റ്റന്റ് കൺസർവേറ്റർ എ.ജയമാധവൻ, റെയ്ഞ്ച് ഓഫീസർ സി.ആർ.സിന്ധുമതി, കോളേജ് മാനേജർ ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ.സിനി കുര്യൻ, അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാൻ , ഡോ. ശ്രീജ.എസ്, സി.ശ്രീജ, ജിസ്സ് തെരേസ തുടങ്ങിയവർ സംസാരിച്ചു.