പറവൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെയും നഗരസഭയുടെയും നേതൃത്വത്തിൽ വ്യാപാരികൾക്കും നഗരസവാസികൾക്കുമായി സൗജന്യ ആന്റിജൻ പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ പറവൂർ വ്യാപാര ഭവനിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അറിയിച്ചു.