പറവൂർ: ഡി.വൈ.എഫ്.ഐ മൂത്തകുന്നം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 122 വിദ്യാർത്ഥികൾക്ക്‌ പഠനോപകരണങ്ങൾ നൽകി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രസാദ് പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വി.എസ്. ബെൻസിലാൽ, അരുൺ പ്രസാദ്, നിരഞ്ജൻ, അഞ്ജന, അഭിഷേക് എന്നിവർ പങ്കെടുത്തു.