പറവൂർ: ഗോതുരുത്ത് കടൽവാതുരുത്ത് അക്ഷരദീപം ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ - ധനമല്ല വനിതാ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. ഷിപ്പി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് പി.പി. നിഷ മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാജൻ, പി.എം. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.