പറവൂർ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്കെതിരെ ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ് ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹരേഷ് വെൺമനശ്ശേരി, ടി.ജി. വിജയൻ, മിനി മോഹൻ, രമേശ് കുമാർ, വിനോഷ് എന്നിവർ സംസാരിച്ചു.