മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ആനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഗുരുകാരുണ്യ പദ്ധതിയുടെ ഭാഗമായി ശാഖ അതിർത്തിയിലെ കൊവിഡ് രോഗികളുടെ കുടുംങ്ങളിലേക്ക് സഹായം നൽകി. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടക്കമുള്ള സാധനങ്ങളാണ് കുടുംബങ്ങൾക്ക് നൽകിയത്. സഹായ വിതരണത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.ഇ.വാമനൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ.തമ്പാൻ, അഡ്വ. എൻ. രമേശ്, ശാഖ സെക്രട്ടറി ബിനു ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.