കാലടി: ഉല്ലാസ പൂത്തിരികൾ ഓൺലൈൻ മത്സരവിജയികളെ പ്രഖ്യാപിച്ചു. നാടുംതോടും ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊവിഡ് കാലത്ത് കലാപരിപാടികൾ സംഘടിപ്പിച്ചത്. സംഗീതമത്സരത്തിൽ ദേവിക സതിലാൽ( മധുരിമ മലയാറ്റൂർ എന്നിവർ ഒന്നാം സ്ഥാനം, ഷോൺ ജോഷി മലയാറ്റൂർ രണ്ടാം സ്ഥാനം, ദേവസ്സി മാടൻ, റോസ്മിൻ ഷാജു തുപ്പത്തി കളമ്പാട്ടുപുരം എന്നിവർ മൂന്നാം സ്ഥാനവും നേടി. വിധികർത്താക്കളായ സൗദി അറേബ്യ ദമാം നാടകവേദി സ്ഥാപകൻ ബിജു പി. നീലീശ്വരം, ജെസി തരിയത്ത് (ഗായിക യു.എസ്.എ), ജോണി തോമസ് പാലാട്ടി എന്നിവർ ഓൺലൈൻ വഴിയാണ് ഫലം പ്രഖ്യാപനം നടത്തിയത്. ജോജി മെമ്മോറിയൽ വായനശാല സെക്രട്ടറി ജസ്റ്റിൻ ചക്രമ്പിള്ളി നേതൃത്വം നല്കി.