കൊച്ചി: പാചക, ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി.എസ്.എസ് (ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സിലണ്ടറുകളുമായി സമരം നടത്തി. വിവിധ കേന്ദ്രങ്ങളിലും, വീടുകൾക്ക് മുന്നിലും നടത്തിയ പ്രതിഷേധം കെ.ജെ. മാക്‌സി എം.എൽ.എ. ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ സുജിത്ത് ഇലഞ്ഞിമിറ്റം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ ജോജോ മനയ്ക്കൽ, ഫാ. പ്രസാദ് തെരുവത്ത്, പി.എ.സേവ്യർ, മാനുവൽ വേട്ടാപറമ്പിൽ, ബിജു തുണ്ടിയിൽ, ജിസ്‌മോൻ തുടങ്ങിയവർ സംസാരിച്ചു.