vadakkekara-scb
വടക്കേക്കര സർവീസ് സഹകരണ ബാങ്ങിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എ..എ നിർവഹിക്കുന്നു.

പറവൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വടക്കേക്കര സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്കും കൃഷി ഗ്രൂപ്പുകൾക്കുമായി 30,​000 പച്ചക്കറി തൈകളും വളവും നൽകി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എ..എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോകുമാർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ എന്നിവർ നിർവഹിച്ചു. അതിജീവനം പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര, വടക്കേക്കര പ്രദേശത്തുള്ളവർക്ക് കൊവിഡ് പരിശോധനയ്ക്ക് സൗജന്യ വാഹന സർവീസ് നടത്തുന്ന ഇ.ജെ. മനോജിനെ ചടങ്ങിൽ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, ടി.എ. രാമൻ, ഷെറീന ബഷീർ, കെ.എസ്. രാധാകൃഷ്ണൻ, പി.വി. പുരുഷോത്തമൻ, എൻ.ബി. സുഭാഷ്, ലൈജു ജോസഫ്, എ.സി. ശശീധരകുമാർ, ഉഷ ജോഷി എന്നിവർ പങ്കെടുത്തു.