കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും നിർദ്ധന വിദ്യാർത്ഥികൾക്ക് ഹെൽപ്ഡെസ്ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതികൾക്ക് വേണ്ടി ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന, പായസ ചലഞ്ച് എന്നിവ നടത്തിയാണ് ഫണ്ട് സമാഹരിച്ചത്. ഹെൽപ് ഡസ്ക് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കോഡിനേറ്റർ പി.അശോകൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ സലിംകുമാർ, ലോക്കൽ സെക്രട്ടറി കെ.പി.ബിനോയി , കെ.വി. വിപിൻ , ചന്ദ്രവതി രാജൻ, എ.എ. സന്തോഷ്, എം.കെ ലെനിൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ കെ.വി. അഭിജിത്ത്, ആൻസി ജിജോ, ഷിജി ഷാജു, റിൻസി സാജു തുടങ്ങിയവർ പങ്കെടുത്തു.