കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടൻസ് ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ(ഐ.സി.എ.ഐ) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാക്‌സിൻ നൽകൽ, ഭക്ഷണക്കിറ്റ് വിതരണം, വൃക്ഷത്തൈകൾ നടീൽ, വിദ്യാർത്ഥികൾക്ക് പഠനത്തിനായി മൊബൈൽ, ടാബുകൾ നൽകൽ എന്നിവയാണ് സംഘടിപ്പിച്ചത്. ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ എറണാകുളം ശാഖയും മണപ്പുറം ഫൗണ്ടേഷനും ചേർന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്ന 50 മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. അഞ്ച് വിദ്യാലയങ്ങൾക്കായി പത്തു വീതം മൊബൈൽ, ടാബുകൾ നൽകി.