bjp
ബി.ജെ.പി ജനജാഗ്രതാ സദസ്സ് ജില്ലാ ഉപാദ്ധ്യക്ഷൻ പി .പി .സജീവ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഐ.എസ് ഭീകരരുടെ റിക്രൂട്ടിംഗ് ഏജൻസിയായി കേരളം മാറുന്നതിനെതിരെ പ്രതികരിക്കാത്ത ഇടതുപക്ഷ സർക്കാറിനെതിരെ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി.സജീവ് ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.പി.തങ്കകുട്ടൻ ,അരുൺ പി.മോഹൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ് . ബിജുമോൻ ,പി പ്രേംചന്ദ് , ഗോപാലകൃഷ്ണൻ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി.കെ.രാജൻ, ബിന്ദു സുരേഷ് ,സിന്ധു മനോജ്‌ , കെ.കെ . അനീഷ് കുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.