ആലുവ: സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃഗൃഹത്തിൽ തുരുത്ത് സ്വദേശിയായ യുവതിക്കും പിതാവിനും മർദ്ദനമേറ്റ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തുരുത്ത് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജനാധിപത്യ മഹിളാ അസോസിേയേഷൻ വില്ലേജ് സെക്രട്ടറി ഗായത്രി വാസൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി ടി.ഐ. ഇബ്രാഹിം കുട്ടി, സുനിൽ കോവാട്ട്, പി.സി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.