മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുക്കര യൂണിറ്റിലെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണുകൾ കൈമാറി .എ. ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ആർ ഹരികൃഷ്ണൻ മൊബൈൽ ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ശരത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ചിൻജോൻ ബാബു, അജയ് കൃഷ്ണ, സി.പി.ഐ നടുക്കര ബ്രാഞ്ച് സെക്രട്ടറി അജിമോൻ ജോസ്, വാർഡ് മെമ്പർ സെൽബി പ്രവീൺ, എ. ഐ.വൈ.എഫ് അംഗങ്ങളായ രാഹുൽ രാജൻ,സജി സാജു,ശ്രീജിത്ത് രാജൻ,ജോബിൻ മാത്യു,രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.