ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വായനാ പക്ഷാചരണ പരിപാടികൾ ഏഴിന് സമാപിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ ഉദ്ഘാടനം ചെയ്തു. കെ.എ. ഷാജിമോൻ, പി.ടി. ലെസ്ലി, എ.ഡി. അശോക് കുമാർ, ആഞ്ചലേന തദേവൂസ്, എ.എം. അശോകൻ, ഡോ.സി.ജെ. വർഗീസ്, വി.എസ്. മെയ്തീൻ, ജോമോൻ സ്റ്റീഫൻ, സാന്ദ്ര കെ.എസ്, ഷാജി ജോർജ്ജ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു.