കിഴക്കമ്പലം: വീട്ടുമുറ്റത്തേക്ക് പുസ്തകവുമായി മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറി. ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറിയുടെ പരിധിയിലുള്ള 100 വീടുകളിലെങ്കിലും ഒരാഴ്ചയ്ക്കകം പുസ്തകം എത്തിക്കും. കൊവിഡ് സാഹചര്യത്തിൽ ലൈബ്രറി തുറക്കാത്തതിനാൽ കുട്ടികൾക്ക് വീടുകളിലേക്ക് പുസ്തകം എത്തിച്ച് വായനാ ശീലം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി . ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബു വർഗീസ്, പി.ഐ. പരീകുഞ്ഞ്, വൽസ എൽദോ, ജോമോൾ ജോൺ എന്നിവർ പങ്കെടുത്തു .