ആലുവ: തോട്ടക്കാട്ടുകാര മേഖലയിൽ യുവമോർച്ച പ്രവർത്തകർ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാനകൾ വൃത്തിയാക്കി. റോഡരികിലെ കാടുകളും ചെടികളും വെട്ടി വൃത്തിയാക്കി. വാർഡ് കൗൺസിലറും യുവമോർച്ച ആലുവ മുനിസിപ്പൽ പ്രസിഡന്റുമായ എൻ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. രവി വർമ, വിപിൻ, എം.ആർ. വിഷ്ണു, വിഷ്ണു സോമൻ, ശോഭിത്, സരീഷ്, രാകേഷ്, ഗോകുൽ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.