കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂൾ നിർമ്മിച്ചു നൽകുന്ന സഹപാഠിക്കൊരു സ്‌നേഹവീടിന്റെ താക്കോൽദാനം തിങ്കളാഴ്ച നടക്കും. രാവിലെ 10 ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. സ്വന്തമായൊരു വീട് സ്വപ്നം മാത്രമായിരുന്ന 9, 12 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങൾക്കാണ് സഹപാഠികൾ സ്‌നേഹ സമ്മാനം ഒരുക്കുന്നത്. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്നൊരുക്കിയ വീടിന്റെ നിർമ്മാണത്തിൽ സുമനസുകളുടെ സഹായങ്ങളുമുണ്ടായിരുന്നു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും.