ആലുവ: കൊവിഡ് ദുരിതങ്ങൾക്ക് പരിഹരിക്കുന്നതിന് സംസ്ഥാനത്ത് കൊവിഡ് ദുരന്തനിവാരണ കമ്മീഷനെ നിയമിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. കൊവിഡ് മൂലം മരണം സംഭവിച്ച കുടുബങ്ങൾക്കും തൊഴിലും ജീവിത മാർഗവും നഷ്ടപ്പെട്ടവർക്കും തമിഴ്‌നാട്ടിൽ കൊടുക്കുന്നത് പോലെ റേഷൻ കടകൾ വഴി പ്രതിമാസം 10,000 രൂപ അനുവദിക്കണം. കൊവിഡ് മരണനിരക്ക് കുറച്ച് കാണിച്ച് യഥാർത്ഥ വസ്തുത മറച്ചു പിടിച്ച നടപടി തികച്ചും അപഹാസ്യമാണെന്നും യഥാർത്ഥ മരണ നിരക്ക് പുറത്ത് കൊണ്ടുവരുവാൻ പ്രത്യേക വാർഡ് സഭകൾ വിളിച്ച് ചേർക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.