നെടുമ്പാശേരി: യൂത്ത് കോൺഗ്രസ് കുന്നുകര പഞ്ചായത്ത് നാലാം വാർഡിൽ 100ലേറെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മേവിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.കെ. അരുൺ കുമാർ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, സി.യു. ജബ്ബാർ, മെയ് വി. ജോയ്, ഷിബു വെളിയത്ത്, ബാബു തോമസ് എന്നിവർ നേതൃത്വം നൽകി.