library
ചൊവ്വര ജനകീയ വായനശാലയിൽ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്ന ലൈബ്രറി കൗൺസിൽ പരിപാടി ലൈബ്രറി പ്രസിഡൻ്റ് പി.വി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: ജനകീയവായനശാല റെയിൽ ജംഗ്ഷൻ, കൊണ്ടോട്ടി, ചൊവ്വര വീട്ടുമുറ്റത്ത് പുസ്തക വിതരണം ചെയ്യുന്ന ലൈബ്രറി കൗൺസിൽ പരിപാടിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പുസ്തകങ്ങൾ പ്രവർത്തകർ വീടുകളിൽ എത്തിച്ച് നൽകും. ലൈബ്രറി പ്രസിഡന്റ് പി.വി. തങ്കപ്പൻ പുസ്തക വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ.ഷൈസൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ, ഒ.എൻ.ബാബു എന്നിവർ സംസാരിച്ചു.