മുളന്തുരുത്തി: ആമ്പല്ലൂർ കീച്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം പാർലമെന്ററി പാർട്ടി യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വാക്സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് യഥാസമയം ലഭ്യമാക്കുന്നതിനും കഴിയുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ മണ്ഡലം ചെയർമാൻ ആർ.ഹരി അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ കെ.ജെ.ജോസഫ്, കെ.എം.അബ്ദുൾ കരീം, കെ.എസ്.ചന്ദ്രമോഹനൻ, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.