ആലുവ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ ഭാഗമായി ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്ന് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ആലുവ മേഖലാ കൺവെൻഷൻ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. എം.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. ടി.പി. ബൈജു, രാജീവ് സക്കറിയ, ഫിലോമിന ജോർജ്, വർഗീസ് ഡേവിസ് (ബിനു), രാജൻ വർഗീസ്, ടി.കെ. അബ്ദുൽ ഹഫീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജീവ് സക്കറിയ (പ്രസിഡന്റ്), എം.എസ്. രാജു (വൈസ് പ്രസിഡന്റ്), വർഗീസ് ഡേവിസ് ബിനു (സെക്രട്ടറി), പി.എ. രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറി), രാജൻ വർഗീസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.