phone
മുപ്പത്തടം ഗവ. ഹൈസ്കൂളിലെ 30 നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വിതരണം ചെയ്യുന്നു

ആലുവ: മുപ്പത്തടം ഗവ. ഹൈസ്കൂളിലെ 30 നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി എടയാർ സൂദ് കെമിയും അദ്ധ്യാപകരും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സ്കൂളാണിത്. ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലെന്ന കാരണത്താൽ വിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം പോകരുതെന്ന അദ്ധ്യാപകരുടെ ആഗ്രഹപ്രകാരമാണ് സമീപത്തെ സ്വകാര്യ സ്ഥാപനമായ സൂദ് കെമി ഫോൺ വാങ്ങുന്നതിന് സി.എസ്.ആർ ഫണ്ട് നൽകിയത്. സൂദ് കെമി 20 ഫോണുകളും അദ്ധ്യാപകർ 10 ഫോണുകളും നൽകി. സൂദ് കെമി എച്ച്.ആർ ജനറൽ മാനേജർ സജി മാത്യു, സീനിയർ മാനേജർ ഷിജു ഭാസ്‌കരൻ, വാർഡ് മെമ്പർ രാജീവ്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ സത്താർ, എസ്.എം.സി ചെയർമാൻ അജയകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ബി. നൂജ, ഹെഡ്മിസ്ട്രസ് അജിതകുമാരി, സ്‌ക്കൂൾ സീനിയർ അസിസ്റ്റന്റ് സ്മിത കോശി എന്നിവർ പങ്കെടുത്തു.