bjp
ബി.ജെ.പി. മണ്ഡലം കമ്മിറ്റി നടത്തിയ ജനജാഗ്രത സദസ്സ് ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി :ഇസ്ലാമിക ഭീകരവാദത്തിനെതിരെ കളമശേരിയിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ്സ് നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളം ഭീകരതയുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇടതു വലതു സർക്കാരുകൾ ഇതിന് കൂട്ടുനിൽക്കുകയാണെന്നും മുൻ ഡി.ജി.പി ബെഹ്റയുടെ വാക്കുകളിലൂടെ തെളിഞ്ഞു കഴിഞ്ഞുവെന്ന് ജയകൃഷ്ണൻ കൂട്ടിച്ചേർത്തു. ഏലൂർ പാതാളത്തിൽ നിന്ന് ഐ .എസ് തീവ്രവാദിയെ പിടിച്ചത് ഞെട്ടലോടെയാണ് കണ്ടതെന്നും ഷാജി മൂത്തേടൻ പറഞ്ഞു. ജനറൽ സെക്രട്ടറിയും കൗൺസിലറുമായ പ്രമോദ് കുമാർ തൃക്കാക്കര , മണ്ഡലം ട്രഷറർ ബൈജു ശിവൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് രാജീവ് , മണ്ഡലം ജനറൽ സെക്രട്ടറി സി. ജി. സന്തോഷ് , സംസ്ഥാന സമിതി അംഗം സി .കെ. ഗോപിനാഥ് എന്നിവർ സംസാരിച്ചു.ശ്യാംകുമാർ, അഭിജിത്ത് ചാലക്ക എന്നിവർ പങ്കെടുത്തു.