കൊച്ചി: ലോകത്തിന്റെ ആത്മാവാണ് ഭാരതമെന്നും ഇരുട്ടിലേക്കുപോയ സംസ്‌കാരത്തെ കോടിസൂര്യപ്രഭയോടെ ലോകത്തിന് വെളിച്ചമേകാൻ സജ്ജമാക്കിയ മഹായോഗിയാണ് സ്വാമി വിവേകാനന്ദനെന്നും വിവേകാനന്ദ യോഗാസന കേന്ദ്രം യോഗാചാര്യൻ വിജയരാഘവൻ പറഞ്ഞു. വിവേകാനന്ദ സ്വാമിയുടെ മഹാസമാധി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി സി.ജി. രാജഗോപാൽ, കെ.ആർ. അശോകൻ, എൻ.കെ. വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു.