online-class

കൊച്ചി: ഗാർഹിക ആക്രമണങ്ങളും സ്ത്രീപീഡനങ്ങളും എന്ന വിഷയത്തിൽ നാളെ വൈകിട്ട് 6.30ന് ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) കൊച്ചി ഘടകം ഓൺലൈൻ ചർച്ച സംഘടിപ്പിക്കും.

സാമൂഹ്യവിപത്തായി മാറുന്ന ഗാർഹിക പീഡനത്തിനും സ്ത്രീധനത്തിനുമെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുകയും പരിരക്ഷ ഉറപ്പിക്കുകയും ചെയ്യുകയെന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ചർച്ച. ഐ.പി.എസ് ഉദ്യോഗസ്ഥ നിശാന്തിനി പങ്കെടുക്കും.

തേവര എസ്.എച്ച്, എറണാകുളം സെന്റ് തെരേസാസ് കോളേജുകളിലെ വനിതാ സെല്ലുകളുടെയും ആലുവ യു.സി. കോളേജ് എൻ.എസ്.എസ് ബറ്റാലിയൻ, ജെ.സി.ഐ തിരുവനന്തപുരം, ഒലവക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് : 9961886675