കൊച്ചി: കേരളത്തിൽ തീവ്രവാദികളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുണ്ടെന്നുള്ള മുൻ ഡി.ജി.പി ലോകനാഥ് ബഹ്റയുടെ വെളിപ്പെടുത്തൽ തങ്ങളുടെ മുൻകാലനിലപാടുകൾ ശരിവയ്ക്കുന്നതാണെന്ന് ബി.ജെ.പി മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയ്ക്കെതിരെ ബി.ജെ.പി. എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലുകളിൽനിന്നും തീവ്രവാദകേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാണ് കേരളത്തിൽ ഇന്ന് ഭരണം നിയന്ത്രിക്കുന്നത്. ലൗ ജിഹാദ് തൊട്ട് ലാൻഡ് ജിഹാദ് വരെയുള്ള കാര്യങ്ങൾക്കു തീവ്രവാദ സംഘടനകൾ വിദ്യാസമ്പന്നരായ യുവതീയുവാക്കളെ ഉപയോഗിക്കുന്നു. വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള മുൻ ഡി.ജി.പി. യുടെ വെളിപ്പെടുത്തലുകൾക്കു കേരളത്തിന്റെ മുഖ്യമന്ത്രി ജനങ്ങൾക്ക് മുൻപാകെ സത്യം തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി എറണാകുളം നിയോജമണ്ഡലം പ്രസിഡന്റ് പി.ജി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.